Monday, December 21, 2009

പഴഞ്ചൊല്ല്

'ആദ്യം കയ്ക്കും
പിന്നെ ചവര്‍ക്കും
ഒടുവില്‍ മധുരിയ്ക്കും' പോല്‍!

നെല്ലിയ്ക്കാ വലുപ്പത്തില്‍ ഒരു കൌതുകം പോലും

എനിയ്ക്കു വേണ്‍ടി ബാക്കിവെച്ചില്ലല്ലോ
പഴഞ്‌ചൊല്ലുകാരാ...

Thursday, December 10, 2009

ശിരോലിഖിതങ്ങള്‍

ധൂര്‍ത്താടനങ്ങള്‍ കൂടണയും
മദിരാനര്‍ത്തന ശാലയില്
‍മാരീചവേഗങ്ങളെ കാല്‍ചിലമ്പിലൊതുക്കി
എയ്തെയ്തണയും കൂരമ്പുകളെയൊളിച്ച്-
സുനന്ദ
ബാല്യകാലസഖിയുടെ മുഖഛായയുള്ളവള്‍...

വേനലവധികള്‍ ഇല്ലാതെപോയവന്
ഞാവല്‍പഴങ്ങള്‍ കരുതിവെച്ചവളേ,
നിന്‍റെ വിളര്‍ത്ത കൈവിരലിന്‍ മഷിത്തണ്ടു വേണം
ഗ്രീഷ്മത്തിന്‍ ശിരോലിഖിതങ്ങള്‍ മായ്ക്കാന്‍...

Wednesday, December 9, 2009

പോരാട്ടം


കരുക്കളെല്ലാം തുല്യമായ് പകുത്ത്,

നെടിയ ചതുരക്കളങ്ങളില്‍ നിരത്തി,

പടിഞ്ഞിരുന്ന്,

കയ്യെത്തുംദൂരത്തായ് ധീരപതാകയെ ചാരിവെച്ച്....

...................................................................
"കൊടും പോരാട്ടമെന്ന്" മുഷ്ടിചുരുട്ടി ഞാന്‍

"വെറും ചൂതാട്ടമെന്ന്" വെളുക്കെചിരിച്ച് നീ...

Wednesday, November 25, 2009

Buckets of white wash...

The report of yet another enquiry Commission has been released.The lavishness of injustice continues...Know that, about 10 committes and commissions were deployed to enquire the Sikh massacre that tookplace during 1984 under the alleged patronage of high ranking Congress leaders, which had resulted in the murder of more ...than 3000 sikhs and other extensive attrocities!!! What was the outcome of those enquiries???

And now, the Liberhan commission report is just out, absolving Narasimha Rao and other Congress leaders even from the farthest responsibilities for the happenings in Ayodhya....! When will we have our chance for a 'Neuremberg Trial' of those high ranking criminals....?

Saturday, November 14, 2009

മാമ്പഴക്കാലം




വിലക്കപ്പെട്ട കിനാവുകള് പിച്ചവെച്ചിരുന്നൊരാ വഴി വക്കില്
കായ്ച്ച്നില്പ്പുണ്ടിപ്പൊഴും നെടും മാവുകള്...

പുലരിത്തുടിപ്പിന് തീനിറം പകര്ന്ന് ചിലത്-
മൂക്കാതെ പഴുത്തുപോയ മാങ്ങകള്...

മൂപ്പിന്റെ കരുത്തായി ചിലവ-
ഒരിക്കലും പഴുക്കാതെ കല്ലായിതീര്ന്നവ...

കഴിഞ്ഞില്ല മാമ്പഴക്കാലം...!

Friday, November 13, 2009

ലൌ ജിഹാദ്

വിശുദ്ധ യുദ്ധങ്ങളേ വരിക!

ഒരു വാള്മുനയാല് തുരന്നു നോക്കാം

പ്രണയിക്കുന്നവരുടെ ഹൃദയത്തിലെ കൊടിനിറം

ഒരു ശൂലമുനയാഴ്ത്തി ചെവിയോര്ത്തുനോക്കാം

നിലവിളികളുടെ മതം...

PEACE


a ransom paid,
by the chimera of Peace....
for the 'undeployed' missiles...
for the bullets not yet fired...
...................................................
while 'the pigeon' returns,
with a branch of olive soaked in blood.....

(written on 11Oct09....knowing that some are given prizes for Peace whereas some has to pay hevay prices for Peace...)