Monday, December 21, 2009

പഴഞ്ചൊല്ല്

'ആദ്യം കയ്ക്കും
പിന്നെ ചവര്‍ക്കും
ഒടുവില്‍ മധുരിയ്ക്കും' പോല്‍!

നെല്ലിയ്ക്കാ വലുപ്പത്തില്‍ ഒരു കൌതുകം പോലും

എനിയ്ക്കു വേണ്‍ടി ബാക്കിവെച്ചില്ലല്ലോ
പഴഞ്‌ചൊല്ലുകാരാ...

Thursday, December 10, 2009

ശിരോലിഖിതങ്ങള്‍

ധൂര്‍ത്താടനങ്ങള്‍ കൂടണയും
മദിരാനര്‍ത്തന ശാലയില്
‍മാരീചവേഗങ്ങളെ കാല്‍ചിലമ്പിലൊതുക്കി
എയ്തെയ്തണയും കൂരമ്പുകളെയൊളിച്ച്-
സുനന്ദ
ബാല്യകാലസഖിയുടെ മുഖഛായയുള്ളവള്‍...

വേനലവധികള്‍ ഇല്ലാതെപോയവന്
ഞാവല്‍പഴങ്ങള്‍ കരുതിവെച്ചവളേ,
നിന്‍റെ വിളര്‍ത്ത കൈവിരലിന്‍ മഷിത്തണ്ടു വേണം
ഗ്രീഷ്മത്തിന്‍ ശിരോലിഖിതങ്ങള്‍ മായ്ക്കാന്‍...

Wednesday, December 9, 2009

പോരാട്ടം


കരുക്കളെല്ലാം തുല്യമായ് പകുത്ത്,

നെടിയ ചതുരക്കളങ്ങളില്‍ നിരത്തി,

പടിഞ്ഞിരുന്ന്,

കയ്യെത്തുംദൂരത്തായ് ധീരപതാകയെ ചാരിവെച്ച്....

...................................................................
"കൊടും പോരാട്ടമെന്ന്" മുഷ്ടിചുരുട്ടി ഞാന്‍

"വെറും ചൂതാട്ടമെന്ന്" വെളുക്കെചിരിച്ച് നീ...