Thursday, December 10, 2009

ശിരോലിഖിതങ്ങള്‍

ധൂര്‍ത്താടനങ്ങള്‍ കൂടണയും
മദിരാനര്‍ത്തന ശാലയില്
‍മാരീചവേഗങ്ങളെ കാല്‍ചിലമ്പിലൊതുക്കി
എയ്തെയ്തണയും കൂരമ്പുകളെയൊളിച്ച്-
സുനന്ദ
ബാല്യകാലസഖിയുടെ മുഖഛായയുള്ളവള്‍...

വേനലവധികള്‍ ഇല്ലാതെപോയവന്
ഞാവല്‍പഴങ്ങള്‍ കരുതിവെച്ചവളേ,
നിന്‍റെ വിളര്‍ത്ത കൈവിരലിന്‍ മഷിത്തണ്ടു വേണം
ഗ്രീഷ്മത്തിന്‍ ശിരോലിഖിതങ്ങള്‍ മായ്ക്കാന്‍...

14 comments:

  1. പോരാട്ടതിന്റെ ചൂടും
    കാല്പനികതയുടെ തണുപ്പും
    ...
    ഇനിയും വരട്ടെ..കെട്ടഴിച്ചു
    ഒമര്‍ കവിതകള്- പുറത്തേക്കു്‌

    ReplyDelete
  2. ഒരു കാലത്തിന്റെ ചൂടും ചൂരുമുണ്ട്
    ഋതുക്കള്‍ ഉപേക്ഷിച്ചു പോയ
    വിക്ഷോഭങ്ങളുടെ വേലിയേറ്റമുണ്ട്
    പതിനഞ്ചു വരികള്‍ ഇതിലേറെ
    എന്ത് അനുഭവിപ്പിക്കണം;ചങ്ങാതി ??

    ReplyDelete
  3. “ധൂര്‍ത്താടനങ്ങള്‍ കൂടണയും
    മദിരാനര്‍ത്തന ശാലയില്
    ‍മാരീചവേഗങ്ങളെ കാല്‍ചിലമ്പിലൊതുക്കി
    എയ്തെയ്തണയും കൂരമ്പുകളെയൊളിച്ച്-
    സുനന്ദ...“

    കാല്പനികത കവിതയായ് മാറുന്നത് അടുത്ത ഒരു വരിയിലൂടെ:

    “-ബാല്യകാലസഖിയുടെ മുഖഛായയുള്ളവള്‍...“

    അത്ര മതി എനിക്ക്!!
    നന്ദി.

    ReplyDelete
  4. വേനലവധികള്‍ ഇല്ലാതെപോയവന്
    ഞാവല്‍പഴങ്ങള്‍ കരുതിവെച്ചവളേ,
    നിന്‍റെ വിളര്‍ത്ത കൈവിരലിന്‍ മഷിത്തണ്ടു വേണം
    ഗ്രീഷ്മത്തിന്‍ ശിരോലിഖിതങ്ങള്‍ മായ്ക്കാന്‍...

    കവിതയുടെ കരുത്ത് തെളിയിക്കുന്ന വരികള്‍.

    ReplyDelete
  5. സഖാക്കളേ, സുഹൃത്തുക്കളേ,

    കവിത വായിച്ചതിനും അഭിപ്രായങ്ങള്‍ പറഞ്ഞതിനും നന്ദി.
    വീണ്‍ടും കാണാം....

    ReplyDelete
  6. kollalo mashe nannayittundu


    word verification ozhivakkiyal nannayirikkum

    ReplyDelete
  7. കാണാതെ പോയേനെ...
    വഴിപോക്കന്‍ പറഞ്ഞില്ലായിരുന്നെങ്കില്‍.

    നല്ല രചന

    ReplyDelete
  8. സുഹൃത്തുക്കളേ

    കവിത വായിച്ച് അഭിപ്രായങ്ങള്‍ പറഞ്ഞതിനു നന്ദി!

    സ്നേഹപൂര്‍വ്വം,

    Omar Sherif

    ReplyDelete
  9. അതങ്ങനെയങ്ങ് മായ്ച്ചു കളയണ്ട.

    നല്ല കവിത. ഇഷ്ടായി.

    ReplyDelete
  10. ഒമർ,

    ബ്ലോഗ് ഇപ്പഴാണ്‌ കണ്ടത്. വായിക്കുന്നു.. ആഹ്ളാദിക്കുന്നു..

    ReplyDelete